India

അവന്റെ കൊലയാളികളെ കണ്ടെത്തി വധിക്കൂ… ഒരു അച്ഛന്റെ നെഞ്ച് പൊട്ടുന്ന വാക്കുകള്‍

ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി വധിച്ച ഇന്ത്യന്‍ ജവാന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ജമ്മു കശ്മീര്‍ പോലീസ് ഗുസു വില്ലേജില്‍ നടത്തിയ തെരച്ചിലില്‍ നിന്നുമാണ് ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയത്. പുല്‍വാലയില്‍ നിന്നുമായിരുന്നു അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

read also: തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ജവാന്റെ മൃതദേഹം കണ്ടെത്തി, കൊല അതിക്രൂരമായി

ഔറംഗസേബിനെ കൊലപ്പെടുത്തിയവരെ 72 മണിക്കൂറിനകം കണ്ടെത്തി വധിക്കണമെന്ന് കരഞ്ഞ് കൊണ്ട് അപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛന്‍. മകന്റെ കൊലപാതകത്തെ രാഷ്ട്രീയ വത്കരിക്കുന്നവരെയും പിതാവ് വിമര്‍ശിച്ചു. കുടുബത്തിന്റെ മാത്രം നഷ്ടമല്ല ഔറംഗസേബിന്റെ കൊലപാതകം, രാജ്യത്തിനും ഇന്ത്യന്‍ സുരക്ഷ സേനയ്ക്കും തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്റെ മകനെ വിട്ടയയ്ക്കണമെന്ന് ഔറംഗസേബിന്റെ മാതാവ് തീവ്രവാദികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി സമീര്‍ ടൈഗറിനെ വധിച്ച സംഘത്തിന്റെ ഭാഗമായിരുന്നു ഔറംഗസേബ്. ഡ്യൂട്ടി കഴിഞ്ഞ് പൂഞ്ചിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയാണ് അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. തോക്കുകളുമായി തീവ്രവാദികള്‍ ചാടിവീഴുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ഔറംഗസേബിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് ഔറംഗസേബിന്റെ പിതാവ്. 2004ലെ അതിര്‍ത്തിയിലെ വെടിവെയ്പിലാണ് അദ്ദേഹത്തിന്റെ അമ്മാവന്‍ കൊല്ലപ്പെടുന്നത്. ഔറംഗസേബിന്റെ സഹോദരനും ഇന്ത്യന്‍ സേനയുടെ ഭാഗമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button