India

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് കേന്ദ്രത്തിന്റ പുതിയ നീക്കങ്ങൾ ഇങ്ങനെ

ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാൻ കേന്ദ്ര നീക്കം. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ വർദ്ധിപ്പിച്ചത്.

സോയ ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയത്. സോയ ഓയിലിന്റെയും സണ്‍ ഫ്ളവര്‍ ഓയിലിന്റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തില്‍നിന്ന് 45 ശതമാനമായാണ് ഉയര്‍ത്തിയത്. കടുകെണ്ണയുടെ തീരുവ 25 ശതമാനത്തില്‍നിന്ന് 35 ശതമാനവുമാകും.

പാമോയിലിന്റെ ഇറക്കുമതി തീരുവ നേരത്തെതന്നെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഇപ്പോള്‍ ഈടാക്കുന്നത് 54ശതമാനം തീരുവയാണ്. രാജ്യത്തിന് ആവശ്യമുള്ളതില്‍ 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button