Kerala

പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

തിരുവനന്തപുരം: എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണം.വാഹനങ്ങളുടെ കണക്ക് നൽകണമെന്നും ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിദ്ദേശം നൽകി.

also read:എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ഗവാസ്‌കർ 

സായുധസേനാ എഡിജിപി സുദേഷ് കുമാറിന്റെ ഡ്രൈവറും തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ഗവാസ്‌കർ കഴഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എഡിജിപിയുടെ സിവിൽ സർവീസ് പ്രവേശനത്തിനു തയാറെടുക്കുന്ന മകൾ തന്നെ ക്രൂരമായി മർദിച്ചതായാണ് ഗവാസ്കറിന്റെ പരാതി. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്ന് ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെപ്പറ്റി പ്രതികരിക്കാനില്ലെന്ന് എഡിജിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button