India

ചുണ്ടില്‍ പ്ലാസ്റ്റിക് വളയം കുടുങ്ങി വെള്ളം പോലും ഇറക്കാനാകാതെ കഴിഞ്ഞ കൊക്കിന് ഒടുവിൽ മോചനം

ഗുരുഗ്രാം: പ്ലാസ്റ്റിക് കുപ്പിയുടെ വളയം ചുണ്ടിൽ കുടുങ്ങി വെള്ളം പോലും ഇറക്കാനാകാതെ കൊക്ക് കഴിഞ്ഞത് ഏഴ് ദിവസം. ബ്ലാക്ക് നെക്ക്ഡ് സ്റ്റോക്ക് എന്ന അപൂര്‍വ ഇനം കൊക്കിന്റെ ചുണ്ടിലാണ് വളയം കുടുങ്ങിയത്. ഡെല്‍ഹിക്കടുത്ത് ഗുരുഗ്രാം ബസായ് ചതുപ്പുനിലത്തിനു സമീപം പക്ഷിനിരീക്ഷകന്‍ മനോജ് നായരാണ് കൊക്കിനെ കണ്ടെത്തിയത്. മനോജ് ചിത്രങ്ങൾ പുറത്തുവിട്ടതോടെ നിരവധി പക്ഷിസ്നേഹികൾ ഇതിനെ കണ്ടെത്തി രക്ഷിക്കാനായി മുന്നോട്ട് വന്നു. തുടർന്ന് കൊക്കിനെ കണ്ടെത്തുകയും ചുണ്ടില്‍ കുടുങ്ങിയ പ്ലാസ്റ്റിക് വളയം എടുത്തുകളഞ്ഞ് സുല്‍ത്താന്‍പ്പൂര്‍ പക്ഷി സങ്കേതത്തില്‍ സംരക്ഷണത്തിനായി എത്തിക്കുകയും ചെയ്തു.

Read Also: 108 എന്ന സംഖ്യയ്ക്ക് യോഗയില്‍ പ്രഥമസ്ഥാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button