ചാത്തന്നൂർ: വിരണ്ടോടിയ കുട്ടിക്കൊമ്പൻ ഓടിക്കയറിയത് അങ്കണവാടിയിലേക്ക്. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം ഉണ്ടായത്. ആന ഓടിവരുന്നത് കണ്ട അധ്യാപിക കുട്ടികളെ എടുത്തുകൊണ്ട് പുറത്തേക്ക് പോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മൂന്നു കുട്ടികളും ഒരു കുട്ടിയുടെ അമ്മയും കെട്ടിടത്തിന്റെ ഉടമയായ സ്ത്രീയുമാണ് ഈ സമയത്ത് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ആന വരുന്നത് കണ്ടതോടെ അധ്യാപിക അങ്കന്‍വാടിയുടെ വാതില്‍ അടച്ചു കുറ്റിയിട്ടു. ഇതോടെ ആന കെട്ടിടത്തിനു സമീപത്തെ കിണറിന്റെ തൂണുകള്‍ മറിച്ചിടാൻ ശ്രമിച്ചു. ഒരു സ്വകാര്യവ്യക്തിയുടെ ആനയാണിത്. കുളിപ്പിച്ച ശേഷം മടക്കി കൊണ്ടുപോകവേ വാഹനത്തിന്റെ ഹോൺ കേട്ടാണ് ആന വിരണ്ടോടിയത്.
Read Also: റഷ്യ ലോകകപ്പ് : ഈജിപ്റ്റിനെ പരാജയപ്പെടുത്തി ഉറുഗ്വേയ്ക്ക് ജയം
Post Your Comments