India

തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ജവാന്റെ മൃതദേഹം കണ്ടെത്തി, കൊല അതിക്രൂരമായി

ജമ്മു കശ്മീര്‍: തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ജവാന്റെ മൃതദേഹം കണ്ടെത്തി. ഇന്ത്യന്‍ ജവാന്‍ ഔറംഗസേബിനെ വ്യാഴാഴ്ച ജമ്മു കശ്മീരിലെ പുല്‍വാലയില്‍ നിന്നുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഗുസു വില്ലേജില്‍ നിന്നും പോലീസ് നടത്തിയ തെരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പുല്‍വാല ജില്ലയിലിലെ കാലംപോരയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണിത്. തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.

read also: സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായി സൂചന

ഹിസ്ബുള്‍ മുജാഗിദീന്‍ തീവ്രവാദി സമീര്‍ ടൈഗറിനെ വധിച്ച സംഘത്തിന്റെ ഭാഗമായിരുന്നു ഔറംഗസേബ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. തോക്കുകളുമായി തീവ്രവാദികള്‍ ചാടിവീഴുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ഔറംഗസേബിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ഒരു ബസില്‍ പൂഞ്ചിലുള്ള വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം.

ഔറംഗസേബിനെ തട്ടിക്കൊണ്ട് പോയി എന്ന വാര്‍ത്ത എത്തിയപ്പോഴേ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. അതേസമയം മകനെ വധിക്കരുത് തിരികെ വിടണമെന്ന് ഔറംഗസേബിന്റെ അമ്മ തീവ്രവാദികളോട് അപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് ഔറംഗസേബിന്റെ പിതാവ്. 2004ലെ അതിര്‍ത്തിയിലെ വെടിവെയ്പിലാണ് അദ്ദേഹത്തിന്റെ അമ്മാവന്‍ കൊല്ലപ്പെടുന്നത്. ഔറംഗസേബിന്റെ സഹോദരനും ഇന്ത്യന്‍ സേനയുടെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button