Health & Fitness

തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാന്‍ വെറും 20 മിനിറ്റ് യോഗ!!

ഭാരതീയ ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ച യോഗ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കഴിയുമെന്ന് പഠനം. വെറും 20 മിനിറ്റ് യോഗ ചെയ്താൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താമെന്ന് ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ പറയുന്നു. ‌വ്യക്തിയുടെ ഓർമശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടാന്‍ ഇത് സഹായിക്കുമെന്നും നേഹ പറയുന്നു. ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളിൽ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങൾ നേരിട്ടറിഞ്ഞത്.

യോഗ ചെയ്തതു കഴിഞ്ഞപ്പോൾ വളരെ പോസിറ്റീവായ മാറ്റങ്ങൾ കാണാൻ കഴി‍ഞ്ഞു. യോഗ ജീവിത്തിന് ഒരു മാർഗദർശിയാണ്. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button