ഉൗട്ടി: ഊട്ടിയിൽ ട്രാന്‍സ്പോര്‍ട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. 40 ഓളം യാത്രക്കാരുമായി പോയ ബസ് . ഉൗട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടത്തിൽപ്പെട്ടത്. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവർ ഉൗട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ALSO READ: വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
കോയന്പത്തൂരില്‍ നിന്നും ഉൗട്ടിക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം . അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പരിശ്രമിച്ചാണ് യാത്രക്കാരെ കൊക്കയിൽ നിന്ന് മുകളിൽ എത്തിച്ചത്
Post Your Comments