തിരുവനന്തപുരം : മുമ്പ് കെ എസ് ആർ ടി സി കണ്ടക്ടറായി വേഷമിട്ട് ജീവനക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ശ്രമിച്ച കെഎസ്ആര്‍ടിസി എം.ഡി ടോമിൻ ജെ തച്ചങ്കേരി യാത്രക്കാരുടെ പ്രശ്‌നങ്ങൾ അറിയാൻ സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിൽ.
തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് തച്ചങ്കേരി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. രാവിലെ 8 മുതല്‍ 4 വരെയാണ് ഡ്യൂട്ടി സമയം. കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയില്‍ നിന്ന് കണ്ടക്‌റും കണ്ടക്ടറില്‍ നിന്ന് വീണ്ടും സ്‌റ്റേഷന്‍ മാസ്റ്ററാകുകയും ചെയ്തു അദ്ദേഹം. ഈ ജോലിക്കായുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളില്‍ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ കീഴില്‍ ആദ്ദേഹം നടത്തിയിരുന്നു.
ബസ്സുകളെല്ലാം സമയക്രമം പാലിക്കുന്നുണ്ടോ എന്നും എന്‍ക്വയറി സംവിധാനം കൃത്യമായി നടക്കുന്നുണ്ടോ എന്നും വ്യക്തമായി അറിയുന്നതിനും തച്ചങ്കരിയുടെ ഈ പുതിയ റോള്‍ വഴി സാധിക്കും. സ്‌റ്റേഷന്‍ മാസ്റ്റര്‍ ആകുന്നതുവഴി യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനാകുമെന്നും ഇതിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments