Latest NewsNewsGulf

തൊഴില്‍ വിസ നിയമം: ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ച് ഈ ഗള്‍ഫ് രാജ്യം

തൊഴില്‍ വിസ സംബന്ധിച്ചുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ച് ഈ ഗള്‍ഫ് രാജ്യം. കഴിഞ്ഞ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിയഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രവാസികള്‍പ്പടെയുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയാണ് തൊഴില്‍ വിസ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. രാജ്യത്തെ വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകള്‍ക്ക് കരുത്ത് പകരാനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ തൊഴില്‍ വിസ ലഭിക്കുന്നതിന് താമസ- കുടിയേറ്റ വകുപ്പില്‍ 3000 ദിര്‍ഹം നിക്ഷേപം നടത്തണമായിരുന്നു. വിസ റദ്ദാക്കുന്ന സമയം ഈ തുക തിരികെ ലഭിക്കുന്ന രീതിയിലാരുന്നു ഇത്. എന്നാല്‍ പരിഷ്‌കരിച്ച നിയമപ്രകാരം ഇത് ആവശ്യമില്ല. ഇതേ തുടര്‍ന്ന് ഈ രീതിയില്‍ യുഎഇയില്‍ നിക്ഷേപമായി ലഭിച്ച 14 ബില്യണ്‍ യുഎഇ ദിര്‍ഹം തൊഴില്‍ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനമായി. പക്ഷേ പ്രതി വര്‍ഷം ഓരോ ജീവനക്കാരും പരിരക്ഷാ പദ്ധതിയില്‍ അംഗമാകണം. ഇതിനായി വാര്‍ഷിക വരിസംഖ്യയായി 60 ദിര്‍ഹം മാത്രം അടച്ചാല്‍ മതിയാകും.

വിസ കാലാവധി കഴിഞ്ഞ് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് രാജ്യത്തേക്ക് വരുന്നതിനുളള വിലക്ക് എടുത്തു കളഞ്ഞു. പിഴയടച്ച ശേഷം പുതിയ വിസ വഴി യുഎഇയിലെത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസയും അനുവദിച്ചു. 48 മണിക്കൂറാണ് ഇതിന്റെ കാലാവധി. തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ അനുവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തെ സ്റ്റുഡന്റ് വിസ അനുവദിക്കാനും യുഎഇ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button