മുംബൈ•മഹാരാഷ്ട്രയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് മോഡലുകള്‍ ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭയന്ദര്‍ ടൌണ്‍ഷിപ്പില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
മീരാ റോഡിലെ അടച്ചുപൂട്ടിയ ഒരു സലൂണ്‍ കെട്ടിടം കേന്ദ്രീകരിച്ച് ഒരു സ്ത്രീ പെണ്‍വാണിഭ കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇടപാടുകാര്‍ എന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ പോലീസ് കുടുക്കിയത്.
കര്‍ണാടകയില്‍ നിന്നുള്ള ഒരു മോഡല്‍ അടക്കം രണ്ട് പുരുഷന്മാരും ബീഹാറില്‍ നിന്നുള്ള ഒരു വനിതാ മോഡലുമാണ് പിടിയിലായത്. രണ്ട് സ്ത്രീകളെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകരവും അനാശാസ്യം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
Post Your Comments