കൊച്ചി : വടക്കൻ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളിൽ നിന്നും പണവും തിരുവാഭരണങ്ങളും മോഷ്ടിച്ച സംഘം എക്‌സൈസ് പിടിയില്‍. കാറിൽ കഞ്ചാവ് കടുത്തുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പ്രതികൾ. കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതി. പ്രതികളില്‍ നിന്നും മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ് ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
സംഘത്തിലെ പ്രധാനിയായ ഷാജിയും കൂട്ടാളിയും തിരുവാഭരണം വിൽക്കാനായി കരുനാഗപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്ന് പിടിയിലായ മറ്റുപ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ അന്വേഷിക്കുകയാണ് പോലീസ്. ചൊവ്വാഴ്‌ചയാണ് തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും പ്രതികൾ മോഷ്ടിച്ചത്.
Post Your Comments