കൊച്ചി: പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന് (74) കായലില്‍ ചാടിയ സംഭവത്തിലാണ് സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് കൃഷ്ണന് പഞ്ചായത്ത് പ്രസിഡന്റായത്.
Also Read : സിപിഎമ്മിനെതിരെ കത്തെഴുതി വെച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യചെയ്തു
അദ്ദേഹത്തിനെതിരെ ഇതുവരെ യാതൊരു ആരോപണങ്ങളും ഉയര്‍ന്നിരുന്നില്ല. എന്നിട്ടും പാര്‍ട്ടിയ്ക്കകത്തുനിന്നും പല സമ്മര്ദ്ദങ്ങളുമുണ്ടായെന്നും പാര്‍ട്ടി യോഗങ്ങളില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും സഹോദരീ പുത്രന് രേണു പറഞ്ഞു. ചൈാവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടിയ കൃഷ്ണനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Also Read : ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് രക്ഷകനായത് ഡെലിവറി ബോയ്
കായലിലേക്ക് ചാടുന്നതിന് മുമ്പ് ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാ കുറിപ്പ് ഏല്പിച്ചിട്ടായിരുന്നു ചാടിയത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന് രണ്ടു മാസം മുമ്പ് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായിരുന്നു. അതേസമയം കുടുംബത്തിന് സാമ്പത്തികമായി യാതൊരു പ്രശ്നവുമില്ലായിരുന്നിെന്നും രേണു വ്യക്തമാക്കി.
Post Your Comments