ചെന്നൈ: എം.എല്‍.എമാരെ അയോഗ്യരായ കേസില്‍ വ്യത്യസ്ത വിധിയുമായി മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വ്യത്യസ്ത വിധി. എം.എല്‍.എമാരുടെ അയോഗ്യത ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരി വെച്ചപ്പോള്‍ അയോഗ്യത റദ്ദാക്കാനായിരുന്നു ജസറ്റിസ് സുന്ദറിന്റെ ഉത്തരവ്. അതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്ന് അംഗ ബെഞ്ചിലേക്ക് മാറ്റി. തീരുമാനമാകുംവരെ വിശ്വാസ വോട്ടെടുപ്പും ഉപതെരഞ്ഞെടുപ്പും പാടില്ലെന്നും കോടതി വ്യക്തമാക്കി.
ജഡ്ജിമാര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കഴിഞ്ഞ ജനുവരി 24ന് വാദം പൂര്‍ത്തിയായ കേസിലാണ് മാസങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. വ്യത്യസ്ത വിധിയെ തുടര്‍ന്ന് അടുത്ത ബെഞ്ചിലേക്ക് മാറ്റിയതിനാല്‍ കേസ് ഇനിയും നീണ്ട് പോകും.
സഭയില്‍ ന്യൂനപക്ഷമായ എടപ്പാടി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് വിധി. 234 അംഗ നിയമസഭയില്‍ 114 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന് ഉള്ളത്. അതില്‍ തന്നെ മൂന്ന് പേര്‍ ഇടഞ്ഞ് നിക്കുന്ന സാഹചര്യത്തില്‍ ഈ 18 എം.എല്‍.എമാര്‍ നിയസഭയില്‍ എത്തുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനേത്തന്നെ ബാധിക്കും.
Post Your Comments