Kerala

‘ഞാന്‍ വരും തൂണ് പിളര്‍ന്നും വരും’; ആള്‍പ്പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ആന വണ്ടിയുടെ മാസ് എന്‍ട്രി: കൈയ്യടിച്ച് സോഷ്യൽ മീഡിയ

മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും കെഎസ്ആര്‍ടിസി സർവീസ് നടത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളം കയറിയ പലയിടങ്ങളിലും വാഹനം നീങ്ങാന്‍ കഴിയാതെ നിന്നപ്പോള്‍ ഒരു മാസ് എന്‍ട്രിയാണ് കെഎസ്‌ആര്‍ടിസി നടത്തിയത്. ”ഞാന്‍ വരും തൂണ് പിളര്‍ന്നും വരു”മെന്ന മോഹന്‍ലാലിന്റെ നരസിംഹത്തിലെ ഡയേലോഗ് സഹിതമാണ് കോഴിക്കോട് വയനാട് റൂട്ടിലൂടെ പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പകുതിയോളം മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ബസ് വെള്ളത്തിലൂടെ പോകുന്നത്. മറ്റ് വാഹനങ്ങള്‍ വെള്ളക്കെട്ടിനടിയില്‍ പെട്ട് കുടുങ്ങി കിടക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും ആനവണ്ടിയുടെ മാസ് എൻട്രി ആളുകൾ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

വീഡിയോ കാണാം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button