ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരത്തെ പരിഹസിച്ച് എഎപി വിമത എംഎല്‍എ കപില്‍ മിശ്ര. സമരം നാലാം ദിവസം കടന്നതിന് പിന്നാലെ ഇനിയെങ്കിലും വസ്ത്രം മാറ്റാനാണ് മിശ്ര ട്വീറ്റ് ചെയ്‌തത്. ‘സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്’. ഇങ്ങനെ ആയിരുന്നു ട്വീറ്റ്. വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടർന്നാണ് കേജ്‌രിവാൾ സമരം ആരംഭിച്ചത്.
Read Also: ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ കുര്യൻ
आदरणीय CM साहब,
1. सबसे पहले आप कपडे बदल लो, ऐसे ही पड़े रहे तो कहीं कोई इन्फेक्शन हो जाएगा
ये मत कहना मोदी जी कपड़ें नहीं बदलने दे रहे
2. दिल्ली में कोई हड़ताल नहीं हैं
3. राशन की फ़ाइल AAP के मंत्री के पास हैंसारी दुनिया जानती हैं –
आप आज झूठ बोलोगे – कल माफ़ी माँग लोगे https://t.co/BJWy670cIt
— Kapil Mishra (@KapilMishra_IND) June 14, 2018
Post Your Comments