Kerala

മാവോയിസ്റ്റുകളുമായി സഹകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഹാഷിഷ് ഫാക്ടറികള്‍ : പിന്നിൽ ഇടുക്കി സ്വദേശികളെന്ന് പോലീസ്

അടിമാലി: ഇടുക്കിക്കാരുടെ ഉടമസ്ഥതയില്‍ ഒഡിഷയില്‍ ഹാഷിഷ് ഫാക്ടറികള്‍ നടത്തുന്നെന്ന പുതിയ കണ്ടെത്തലുമായി എക്‌സൈസ് സംഘം. ആന്ധ്ര, ഒഡിഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുമായി സഹകരിച്ചാണ് ഇടുക്കിയില്‍നിന്നുള്ളവര്‍ ഹാഷിഷ് ഫാക്ടറികള്‍ നടത്തുന്നതെന്നും എക്‌സൈസ് സംഘം വ്യക്തമാക്കുന്നു.

ഉല്‍പ്പന്നം വിറ്റ് കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം മാവോയിസ്റ്റുകള്‍ക്ക് നല്‍കുന്നുണ്ടെന്നും തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിമാലി സ്വദേശിക്ക് ഒഡിഷയില്‍ ഓയില്‍ ഫാക്ടറി സ്വന്തമായുണ്ട്. പഴയ കഞ്ചാവ് പണിക്കാരായ മുപ്പത്തിതിലധികം ആളുകളാണ് അവിടെ ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സായുധ പൊലീസ് സംഘത്തിന്റെ സഹായത്തോടെ ഇവിടെ പരിശോധന നടത്തിയിരുന്നു.

തുടര്‍ന്ന് ടണ്‍കണക്കിന് ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. കേരളത്തില്‍തന്നെ ഹാഷിഷ് സംസ്‌കരണകേന്ദ്രം ഇടുക്കിയാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ ഓയിലുകളെല്ലാം എത്തിയിരിക്കുന്നത് ഇടുക്കിയില്‍നിന്നാണ്. ഇതിന്റെയെല്ലാം മൊത്തവ്യാപാരി ഒരാള്‍തന്നെയെന്നും അന്വേഷണസംഘം കണ്ടെത്തി.

ഇവയുടെ വിലയില്‍നിന്ന് നിശ്ചിത ശതമാനം പണം ഒഡിഷയിലെ മാവോവാദികള്‍ക്ക് നല്‍കിയാണ് യഥേഷ്ടം ഉത്പാദനം നടത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തിനിടയില്‍ കേരളത്തില്‍ 65 കിലോ ഹാഷിഷ് ഓയില്‍ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പാലക്കാട് 35 കിലോഗ്രാം, തിരുവനന്തപുരത്ത് രണ്ടു കേസുകളിലായി 17 കിലോഗ്രാം, 10.202 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button