മലപ്പുറം: പൊന്നാനി അഴിമുഖത്ത് ഫൈബര്‍ ബോട്ടുമുങ്ങി കാണാതായ താനൂര്‍ സ്വദേശി ഹംസയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് ബുധനാഴ്ചയാണ് ഹംസ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടത്.
Also Read : ഭർത്താവ് മരിച്ചെന്ന് കരുതി വീട്ടമ്മ കണ്ടുകിട്ടിയ മൃതദേഹം സംസ്കരിച്ചു; ഒടുവിൽ ഒരു വർഷത്തിന് ശേഷം സംഭവിച്ചത്
വടക്കന്‍ സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ നാട്ടുകാരും പോലീസുകാരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അതിനാലാണ് മൃതദേഹം കണ്ടെത്താന്‍ താമസമെടുത്തത്.
വടക്കന്‍ ജില്ലകളിലെ കനത്ത മഴ കാരണം നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു.
Post Your Comments