തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു.
ഇതോടെ അണക്കെട്ടുകള്‍ ഉടൻ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. പാലക്കാട് മംഗലം ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാര്‍ ഡാം എന്നിവ തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ALSO READ: ഇടിമിന്നലേറ്റ് 10 മരണം; നിരവധി പേർക്ക് പരിക്ക്
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു വയനാട് കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്കി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.അൽപ്പസമയം മുൻപ് താമരശ്ശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
Post Your Comments