ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. സീതാപൂരിൽ ആറ് പേരും, ഗൊണ്ടയിൽ മൂന്നും, ഫൈസാബാദിൽ ഒരാളുമാണ് മരിച്ചത്. 28പേർക്ക് ഇടിമിന്നലേറ്റ് പരിക്കേൽക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ശകത്മായ ഇടിമിന്നലും മഴയുമാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യത.
ALSO READ:താമരശ്ശേരി ഉരുള്‍പൊട്ടല്‍; രണ്ട് കുടുംബത്തിലെ 11 പേരെ കാണാനില്ല
ജൂൺ 15ന് ജമ്മു കശ്മീരിലെ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ജൂൺ 16ന് ഉത്തർപ്രദേശിലും ഇതേ കാലാവസ്ഥ തന്നെയാകും. ജൂൺ 8ന് ഉണ്ടായ മഴയിലും ഇടിമിന്നലിലും ഉത്തർപ്രദേശിൽ 26 മരണപ്പെട്ടിരുന്നു.
Post Your Comments