
ബദിയടുക്ക: ജീവന്‍ കയ്യില്‍ പിടിച്ച് 55 കാരന്‍ 15 കോലിലധികം ആഴമുള്ള കിണറ്റില്‍ കിടന്നത് ഒരു രാത്രി. രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് വെളുപ്പിനാണെങ്കിലും ജീവിതം തിരികെ കിട്ടിയ സന്തോഷത്തിലാണ് കന്യപടി ചെന്നഗുളിയില്‍ സുന്ദരന്‍(55). ഇന്നലെയാണ് സംഭവം. രാത്രിയില്‍ നടന്നു പോകുന്നതിനിടെ കാല്‍ തെറ്റി സുന്ദരന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.
തനിച്ച് താമസിച്ചിരുന്നതിനാല്‍ ഇയാള്‍ കിണറ്റില്‍ വീണതും പുറം ലോകം അറിഞ്ഞില്ല. സുന്ദരന്റെ സുഹൃത്ത് രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ഇതുവഴി കടന്ന് പോകുകയും സുന്ദരന്‍ കിണറ്റില്‍ വീണത് കണ്ട് വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തം ആരംഭിച്ചു. നിസാര പരുക്കേറ്റന്നല്ലാതെ സുന്ദരന് മറ്റു കുഴപ്പങ്ങളൊന്നുമില്ല.
Post Your Comments