Latest NewsIndiaNews

ഇതെന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് : കെജ്രിവാള്‍

ന്യൂഡല്‍ഹി: തലസ്ഥാനത്തുള്ള വോട്ടര്‍മാരെ ശിക്ഷിക്കാന്‍ ആഗ്രഹമുള്ളര്‍ക്കെതിരെ താന്‍ നടത്തുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഇതിന്റെ ഭാഗമായി ലഫ്. ഗവര്‍ണറുടെ വസതിയില്‍ കേജ്രിവാള്‍ ധര്‍ണ തുടരുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ കാട്ടുന്ന നിസഹകരണത്തിനെതിരെ കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദ്ര ജയിന്‍ എന്നിവരാണ് ഗവര്‍ണര്‍ ബൈജാലിന്റെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സമരം തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെത്തി.

ഇന്നലെയാണ് ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിന്‍ നിരാഹാരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നിരാഹാരത്തില്‍ പങ്കു ചേര്‍ന്നു. അനുകൂല നടപടിയുണ്ടാകാതെ ധര്‍ണ അവസാനിപ്പിക്കില്ലെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button