മാവേലിക്കര: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം, വെള്ളാപ്പള്ളി നടേശന് കോളേജ് ഒഫ് എന്‍ജിനീയറിങ് മാനേജര്‍, ശ്രീഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുയാണ് അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുട്ടനാട് നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സുഭാഷ് വാസുവിന് 33,000 ത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നു.മാവേലിക്കര കട്ടച്ചിറ പുത്തന്‍വീട്ടില്‍ പരേതരായ എ. വാസുവിന്റെയും സരസമ്മയുടെ മകനാണ്. ഭാര്യ: സുമ സുഭാഷ്. മക്കള്‍: സുമേഷ്, ഡോ. സുഷമാദേവി. മരുമക്കള്‍: അനു സുമേഷ്.
Post Your Comments