Latest NewsIndiaNewsCrime

താജ് മഹല്‍ തകര്‍ക്കാന്‍ സംഘടിത നീക്കം, അഞ്ച് പേര്‍ പിടിയില്‍

ആഗ്ര: ഇന്ത്യയുടെ ചരിത്രം ഉറങ്ങിക്കിടക്കുന്നതും ലോകാത്ഭുതങ്ങളില്‍ ഒന്നുമായ താജ് മഹല്‍ തകര്‍ക്കാന്‍ സംഘടിത നീക്കം. താജ് മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ചതിന് അഞ്ച് വിഎച്ച്പി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുവെന്ന് ആരോപണം ശക്തമായിരുന്നു. ഇതേ തുടര്‍ന്ന് താജ് മഹലിന്റെ പടിഞ്ഞാറെ കവാടം നശിപ്പിക്കാന്‍ 30ല്‍ അധികം പേരാണ് ശ്രമം നടത്തിയത്. ഇരുമ്പ് പാരകളും ചുറ്റികകളുമടക്കമുള്ള ആയുധങ്ങളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

താജ് മഹലിനെക്കാള്‍ പഴക്കമുള്ളതാണ് ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്ന കവാടം പൊളിക്കാന്‍ പലതവണ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഇതിനാലാണ് തങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയതെന്നുമാണ് വിഎച്ച്പി നേതൃത്വത്തിന്റെ വിശദീകരണം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ താജ് മഹലിന്റെ പേര് റാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നും ആരോപണവും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button