മിസോറാം ഗവർണർ പദവി ഏറ്റെടുത്ത ശേഷം കുമ്മനം രാജശേഖരൻ നാളെ കേരളത്തിലേക്ക്. മിസോറമിൽ അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടൻമാരാണ് ബംഗ്ലാവിന് ചുറ്റുമുള്ളത്. പുറത്ത് അസം റൈഫിൾസിന്റെ അൻപത് പേരുടെ പടയും എയർഫോഴ്സിന്റെ ഹെലികോപ്റ്ററും ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉണ്ട്. ഇഷ്ടമുള്ളതു പറഞ്ഞാൽ തയ്യാറാക്കി കൊടുക്കാൻ എട്ട് കുക്കുമാരാണ് അടുക്കളയിൽ ഉള്ളത്.
Read Also: കെവിന്റെ കുടുംബത്തിന് ധനസഹായം: അധിക പ്ലസ് വണ്‍ സീറ്റുകള്‍- ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
എന്നാൽ പാവപ്പെട്ട ജനങ്ങളുടെ ഇടയിൽനിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാളാകുക എന്നതാണ് താൻ ഭാഗ്യമായി കരുതുന്നതെന്നാണ് കുമ്മനം പറയുന്നത്. മിസോറമിലും പാവപ്പെട്ടവരും കൃഷിക്കാരുമാണ് കൂടുതലും. അവർക്കൊപ്പം അവരുടെ വികസനത്തിനിറങ്ങുകയാണ്. മറ്റു ഗവർണർമാർക്ക് ഇല്ലാത്ത ചില ചുമതലകളുമുണ്ട് മിസോറാം ഗവർണർക്ക്. നാളെ കേരളത്തിലെത്തുന്ന അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. 15ന് ശബരിമല ദർശനവും നടത്തുന്നുണ്ട്.
Post Your Comments