Latest NewsNewsIndia

കര്‍ണാടകയുടെ ഫിറ്റ്‌നെസിന് പ്രാധാന്യം, മോദിയുടെ ചാലഞ്ചില്‍ നിന്നും ‘നൈസായിട്ട് ഒഴിവായി’ കുമാരസ്വാമി

ബെഗംളൂരൂ: കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നെസ് ചലഞ്ച് തരംഗമായി മാറവേ കര്‍ണാടക മുഖ്യമന്ത്രിയെ ചലഞ്ചിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര കായിക മന്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ചലഞ്ച് ചെയ്തപ്പോള്‍ പ്രധാനമന്ത്രി ചലഞ്ച് ചെയ്തത് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ. കോഹ്ലി മോദിയെ ചലഞ്ച് ചെയ്തതിന് പിന്നാലെയാണിത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തി കുമാരസ്വാമി ചലഞ്ചില്‍ നിന്നും നൈസായിട്ടങ് ഒഴിവായി.

ക്രിക്കറ്റ് ക്യാപ്റ്റന്റെ വെല്ലുവിളി സ്വികരിച്ച് മോദി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ട്വീറ്റ് ചെയ്തിരുന്നു പിന്നാലെ കുമാരസ്വാമിയെ ചലഞ്ചും ചെയ്തു. എന്നാല്‍ കുമാരസ്വാമിയുടെ മറുപടിയാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. തന്റെ ആരോഗ്യത്തെക്കുറിച്ച് താല്‍പര്യപ്പെടുന്നതില്‍ നന്ദി താന്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എന്നാല്‍ കര്‍ണാടകയുടെ ഫിറ്റ്‌നെസിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ മറുപടി നല്‍കിയാണ് മുഖ്യമന്ത്രി ചലഞ്ചില്‍ നിന്നും സ്വയം ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button