തിരുവനന്തപുരം :ഭുരഭിമാനത്തിന്റെ പേരിൽ കൊല ചെയ്ത കോട്ടയം സ്വദേശി കെവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം. പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വീട് വെയ്ക്കാനും കെവിന്റെ ഭാര്യ നീനുവിന്റെ പഠനത്തിനും വേണ്ടിയാണ് സർക്കാർ സഹായം നൽകുന്നത്.
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കൊലപ്പെട്ട കെവിന്. കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്റെ പിതാവ് ജോസഫിനുള്ള ടൂവീലര്‍ വര്‍ക്ക് ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം.
Post Your Comments