ടോക്കിയോ: താൻ ഒരു വർഷം മുൻപ് സംസ്‌കരിച്ചത് മറ്റാരുടെയോ മൃതദേഹമാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത് മരിച്ചുപോയെന്ന് കരുതിയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ. ജപ്പാനിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് ഭർത്താവിനെ കാണാനില്ലെന്ന് വീട്ടമ്മ പരാതി നൽകിയത്. തുടർന്ന് ജൂണിൽ ടോക്കിയോയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വീട്ടമ്മ തിരിച്ചറിഞ്ഞതോടുകൂടി പോലീസ് ഇയാളുടെ മരണവിവരം സ്ഥിരീകരിക്കുകയും തുടർന്ന് സംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്‌തു.
Read Also: ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തും
എന്നാൽ ഇയാൾ തിരിച്ചെത്തിയതോടുകൂടി അതേസമയത്ത് കാണാതായ മറ്റാരുടെയോ മൃതദേഹമാണ് സംസ്‌കരിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടർന്ന് ബന്ധുക്കളെ കണ്ടെത്തി ശരീരാവശിഷ്ടങ്ങൾ അവർക്ക് കൈമാറുകയുണ്ടായി. അതേസമയം തിരിച്ചെത്തിയ ആൾ ഇത്രയും നാൾ എവിടെ ആയിരുന്നെന്നും മറ്റും വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.
Post Your Comments