തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദം സിപിഎമ്മിലും. സിപിഎം പ്രവർത്തകൻ ചെറിയാൻ ഫിലിപ്പാണ് സീറ്റ് ലഭിക്കാത്തതിൽ വികാര ഭരിതനായി തീർന്നത്. അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോയെന്നാണ് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചത് .
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം പരിഗണിക്കുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എളമരം കരീമിനായിരുന്നു സി.പി.എം സീറ്റ് നല്‍കിയത്. ഈ സംഭവത്തിലാണ് സ്വന്തം ആഗ്രഹം വ്യക്തമാക്കി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയത്.
സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിൽ കലാപം മുറുകുന്നതിനിടെ സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം വിശദീകരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് എളമരം കരീമിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ അദ്ദേഹം പ്രതികരിച്ചത്.
ഏതു പാർട്ടിയുടെയും പ്രശ്നം അധികാര്യമാണ്. നിരന്തരമായി ഒരേ വ്യക്തിക്ക് തന്നെ അധികാരം നൽകുന്ന പ്രവണത വലിയ പ്രശ്‌നമാണെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
Post Your Comments