പാലക്കാട്: റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്റിയെ എന്ന് തുടങ്ങുമെന്ന് എം ബി രാജേഷ് ലോക്സഭയില്‍ ചോദ്യമുന്നയിച്ചിരുന്നതിന് ശേഷമാണ് തീരുമാനവുമായി കേന്ദ്രം രംഗത്തെത്തിയത്.
നിലവില്‍ പാലക്കാട് പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യകത റെയില്‍വെക്കില്ലെന്നും അതിനാല്‍ പാലക്കാട് കോച്ച് ഫാട്കറി തുടങ്ങുന്നില്ലെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ മറുപടി. ഇപ്പോള്‍ തുടങ്ങുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എം ബി രാജേഷ് എം പിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
Also Read : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ കാര്യത്തില്‍ നിര്‍ണായക ഇടപെടലുകള്‍
മെയിന്‍ ലൈന്‍ കോച്ചുകളുടെ നിര്‍മ്മാണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോച്ച് നിര്‍മ്മാണ യൂണിറ്റിനായി പാലക്കാട്ടെ കഞ്ചിക്കോട് 439 എക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി ഏറ്റെടുത്ത് നല്‍കിയിട്ടുമുണ്ട്. 2012 -2013 റെയില്‍വേ ബജറ്റിലാണ് പാലക്കാട് കോച്ച് ഫാക്ടറി അനുവദിച്ചത്. ആറുവര്‍ഷം കഴിഞ്ഞിട്ടും ഒരു നടപടിയും ആയിട്ടില്ല.
Post Your Comments