മലപ്പുറം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പൊന്നാനിയിലാണ് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഹംസയെ കാണാതായത്. ഇയാള്‍ക്കായി പോലീസും അഗ്‌നിശമനസേനയും തെരച്ചില്‍ തുടരുകയാണ്.
അതേസമയം കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണ്. ഇടുക്കിയെ കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വടക്കന്‍ ജില്ലകളിലാണ് കാലവര്‍ഷം കാര്യമായി ബാധിച്ചത്. ഉരുള്‍പൊട്ടല്‍ മേഖലയായ കോഴിക്കോട് ആനക്കാം പൊയിലില്‍ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നെല്ലിപ്പൊയിലില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി.
Post Your Comments