കഴക്കൂട്ടം: രാത്രിയില്‍ ഓട്ടോയില്‍ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. ബീമാപ്പള്ളി സ്വദേശി അന്‍സാരിയാണ് പോലീസ് പിടിയിലായത്. ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാംമൈലിന് സമീപം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് പോകാനാണ് ഇവർ ഭർത്യസുഹൃത്ത് കൂടിയായ യുവാവിന്റെ ഓട്ടോ വിളിച്ചത്. എന്നാല്‍ കഴക്കൂട്ടത്തുവച്ച് ഭര്‍ത്താവ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിപ്പോയി. പോത്തന്‍കോട് ലഹരിവിരുദ്ധ കേന്ദ്രമുണ്ടെന്നും അവിടെ പോയി മരുന്ന് വാങ്ങി നല്‍കിയാല്‍ ഭര്‍ത്താവിന്റെ കുടി നിര്‍ത്തിക്കാമെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയുമായി അവിടേക്ക് തിരിച്ചു.
Read Also: എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു: മര്‍ദ്ദനം അമ്മയുടെ മുന്നിലിട്ട്
എന്നാൽ പോത്തന്‍കോട്ടേക്ക് തിരിയാതെ നേരെ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ ഓട്ടോക്കാരന്‍ യുവതിയെ കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന് പതിനാറാം മൈല്‍ ഭാഗത്തുവച്ച് യുവതി പുറത്തേക്ക് ചാടി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മംഗലപുരം പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യാത്രയ്ക്കിടെ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിനും പീഡന ശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments