Kerala

നടിയെ ആക്രമിച്ച കേസ്; പുതിയ നീക്കവുമായി ദിലീപ്

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കവുമായി നടന്‍ ദിലീപ്. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും അതിനാല്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടന്‍. നേരത്തെ ദിലീപിന്റെ അമ്മയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

Also Read : വെള്ളത്തിനടിയില്‍ രണ്ട് പടുകൂറ്റന്‍ മുതലകള്‍ക്ക് നടുവിലുള്ള കാമുകി കാമുകന്മാരുടെ ഭ്രാന്തന്‍ കൂടിച്ചേരല്‍ അതിഭീകരം

2018 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല.

നടന്‍ ദിലീപടക്കം പത്രണ്ടുപേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്.

Also Read : ഇനി നിന്റെ ക്ലിപ്പിങ്ങും ഇറങ്ങുമോ? ദിലീപിനൊപ്പമുള്ള ഫോട്ടോയ്ക്ക് അസഭ്യവര്‍ഷം നടത്തിയവര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി

പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button