ബംഗ്ലാദേശ് : കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. ബംഗ്ലാദേശിലെ രംഗമതി, കോക്സ് ബാസാര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. രംഗമതിയിലെ അഞ്ച് ഗ്രാമങ്ങളിലായി 11 പേരും കോക്സ് ബാസാറില്‍ ഒരാളുമാണ് മരിച്ചത്.
ധര്‍മാചരോണ്‍ പാറയില്‍ ഒരു കുടുംബത്തിലെ 2 മാസം പ്രായമായ കുഞ്ഞുൾപ്പെടെ നാല് പേരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 170 പേരാണ് മരിച്ചത്. ഇതില്‍ 120 പേര് രംഗമതിയിലായിരുന്നു.
Post Your Comments