കൊൽക്കത്ത: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം 18കാരി ആത്മഹത്യ ചെയ്തു. കാമുകനുമായുള്ള പ്രശ്നത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വെസ്റ്റ് ബംഗാളിലെ പാർഗനാസ് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അന്നേദിവസം കാമുകനെ കണ്ട് മടങ്ങി എത്തിയ പെൺകുട്ടി വളരെ അധികം ദുഖത്തിലായിരുന്നു.
ALSO READ: വീടിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു
ശനിയാഴ്ച രാത്രിയിലും പെൺകുട്ടി വീട്ടിൽ ആരോടും മിണ്ടിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. അടുത്ത ദിവസം നേരം വൈകിയിട്ടും പെൺകുട്ടി എഴുന്നേൽകാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്കിൽ ലൈവ് നൽകിയിരുന്നതായും പോലീസ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments