Kerala

മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച്‌ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍

മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച്‌ ഇന്ദിരാഭവന് മുന്നിലും തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്നലെ ഇന്ദിരാഭവന് മുന്നില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് അനുകൂലിച്ച്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ടായിരുന്നു. കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെടുന്നു. കെപിസിസി അഴിച്ചുപണിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുല്ലപ്പള്ളിക്കാണ് സാധ്യതയെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണു പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇന്നലെ വന്ന പോസ്റ്ററുകളില്‍ മുങ്ങുന്ന കപ്പലിനു ഓട്ടയിടുന്നതു പോലെയായിരിക്കും മുല്ലപ്പള്ളിയെ പ്രസിഡന്റ്‌ ആക്കിയാല്‍ സംഭവിക്കുക എന്നാണു എഴുതിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button