Kerala

കേന്ദ്രനീക്കത്തെ അപകടകരമെന്ന് വിശേഷിപ്പിച്ച് പിണറായി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നീക്കം അപകരമെന്നു മുഖ്യമന്ത്രി പിണറയി വിജയൻ. കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ളവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് മുഖ്യമന്ത്രി പ്രധിഷേധമറിയിച്ചത്.

പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും മന്ത്രാലയങ്ങളില്‍ നിയമിക്കാനാണ് കേന്ദ്ര തീരുമാനം. എന്നാല്‍ കേന്ദ്രസര്‍വീസിന്റെ താക്കോല്‍ ആര്‍.എസ്.എസുകാർക്ക് നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പട്ടിക വിഭാഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും ഇനിമുതൽ കരാര്‍ നിയമനത്തില്‍ സംവരണം ലഭിക്കുകയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞു.

നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ് സെക്രട്ടറിയുടെ പങ്ക് വലുതാണ്. ഐ.എ.എസുകാര്‍ അടക്കം കേന്ദ്രസര്‍വീസിലുള്ളവരെ മാത്രമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്.കേന്ദ്രത്തിന്റെ പുതിയ പരിഷ്‌കരണത്തോടെ സിവിൽ സർവീസ് ദുർബലമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button