കോതമംഗലം : വീഡിയോ ഗെയിം കളിയ്ക്കാന്‍ അമ്മ മൊബൈല്‍ കൊടുക്കാത്തതില്‍ 15 കാരന്റ പ്രതികാരം സ്വന്തം ജീവനെടുത്ത്. കോതമംഗലത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 15 കാരന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മൊബൈലില്‍ അവശേഷിക്കുന്നത് 10 ശതമാനം ചാര്‍ജു മാത്രമായിരുന്നു. അമ്മയുടെ മൊബൈല്‍ ആവശ്യപ്പെട്ടപ്പോള്‍ കറണ്ടില്ല ഇതിലെ ചാര്‍ജുകൂടി കളിച്ചു കളയേണ്ട എന്നു അമ്മ പറഞ്ഞു. ഇതില്‍ മനംനൊന്താണ് 15 കാരന്‍ ആത്മഹത്യ ചെയ്തത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്.
കുട്ടമ്പുഴ സ്വദേശി കുന്നുപുറത്ത് രഞ്ചന്റെ മകന്‍ ആല്‍ബിനാണ് (15) അമ്മ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആല്‍ബില്‍ രാവിലെ ഏഴുന്നേറ്റപ്പോള്‍ വീട്ടില്‍ കരണ്ട് ഉണ്ടായിരുന്നില്ല. ആല്‍ബിന്റെ ഫോണില്‍ 10 ശതമാനം മാത്രമായിരുന്നു ചാര്‍ജ് ഉണ്ടായിരുന്നത്. ഇതോടെ അമ്മ ലീലയോട് ആല്‍ബില്‍ ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. കറന്റില്ലാത്തതു കൊണ്ട് തന്റെ ഫോണിലെ ചാര്‍ജു കൂടി നഷ്ട്ടപ്പെടുത്തണ്ട എന്നു കരുതി ഇവര്‍ ഫോണ്‍ നല്‍കില്ലെന്നു മകനോടു പറയുകയായിരുന്നു.
തുടര്‍ന്ന് ലീലാമ്മ ഗ്യാസ് ഏജന്‍സിയില്‍ നിന്നു വാഹനം വരുന്നുണ്ടോ എന്നറിയാന്‍ അയല്‍പക്കത്തെ വീട്ടിലേയ്ക്കു പോയി. വാഹനം വരാത്തതിനാല്‍ അല്‍പ്പസമയത്തിനു ശേഷം തിരികെ എത്തിയ ലീലാമ്മ കണ്ടത് മേല്‍ക്കൂരയില്‍ കൈലി മുണ്ടില്‍ തൂങ്ങി നില്‍ക്കുന്ന മകനെയായിരുന്നു. ഇവരുടെ നിലവിളിക്കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. പോലീസ് എത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു വേണ്ടി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.
Post Your Comments