മെഹ്സാന (ഗുജറാത്ത്): ജലപാനമില്ലാതെ എഴുപത് വര്‍ഷം ജീവിച്ചെന്ന വാദവുമായി സന്യാസി. മെഹ്സാനയിലെ ചരോഡ് എന്ന ഗ്രാമത്തിലെ പ്രഹ്ലാദ് ജനി (88) എന്ന സന്യാസിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മാതാജി എന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്. ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാം വരെ അദ്ദേഹത്തെ പഠനവിഷയമാക്കിയിട്ടുണ്ട്. അദ്ദേഹത്തെയും അദ്ദേഹം താമസിക്കുന്ന ആശ്രമത്തിലെ സസ്യങ്ങളെയും വിശദമായി പഠനം നടത്തിയെങ്കിലും കൃത്യമായ വിശകലനം നല്കാന് ശാസ്ത്ര ലോകത്തിന് ആദ്യം കഴിഞ്ഞിരുന്നില്ല.
ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്, ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആന്‍ഡ് അല്ലൈഡ് സയന്‍സ് എന്നിവര്‍ സംയുക്തമായി 2010ല്‍ സന്യാസിയെ പഠന വിധേയമായി നിരീക്ഷണം നടത്തിയിരുന്നു. എംആര്‍ഐ, എക്സ് റേ അടക്കമുള്ള പരിശോധനകളും ബയോ കെമിക്കല്‍, റേഡിയോളജിക്കല്‍ തുടങ്ങിയ വിദഗ്ധ പരിശോധനകളും നടത്തി. എന്നാല്‍ ഭക്ഷണവും. വെള്ളവുമില്ലാത്ത അവസ്ഥയോട് ഇണങ്ങി ചേരാനുള്ള സവിശേഷമായ കഴിവ് സന്യാസിക്കുണ്ടെന്ന പരിശോധനയില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വ്യക്തികള്‍ ഇദ്ദേഹത്തെ ആശ്രമത്തില്‍ വന്ന് കണ്ടിരുന്നു.
Post Your Comments