ഗോദാവരി: ജീവൻ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് 41കാരിയുടെ മൃതദേഹം അമ്മയും സഹോദരനും ചേർന്ന് സൂക്ഷിച്ചത് ദിവസങ്ങളൊളം. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. മൃതശരീരത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് അയൽക്കാൾ വിവരം അറിഞ്ഞത്. ഇവർ തന്നെയാണ് പോലീസിലും വിവരം അറിയിച്ചത്. സംഭവത്തെ അറിഞ്ഞ് പോലീസ് വീട്ടിൽ എത്തിയപ്പോൾ യുവതിയുടേ സഹോദരൻ മൃതശരീരത്തിന് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
ALSO READ: കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ഡാമില്‍ നിന്ന് കണ്ടെത്തി
സഹോദരി ഉറങ്ങുകയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. യുവതി മരണപ്പെട്ടെന്ന് പോലീസ് പറഞ്ഞപ്പോൾ, അവളുടെ ജീവൻ ദൈവം എടുത്തതാണെന്നും അതേ ദൈവം തന്നെ ജീവൻ തിരികെ നൽകുമെന്നുമാണ് അമ്മ പറഞ്ഞത്. അതേസമയം യുവതി എങ്ങനെയാണ് മരണപ്പെട്ടതെന്ന് വ്യക്തമല്ല. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയുടെ അമ്മയ്ക്കും സഹോദരനും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments