കൊച്ചി: യുവമോർച്ച പ്രവർത്തക ലസിത പാലയ്ക്കലിനെ ഫെയ്സ് ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ പുതിയ നീക്കത്തിനൊരുങ്ങി മഹിളാ മോർച്ച. കൊച്ചിയിൽ പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകാൻ ഒരുങ്ങുകയാണെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് ഈസ്റ്റ് കോസ്റ്റ് ഡൈയ്ലിയോട് പറഞ്ഞു.
പത്തനം തിട്ട ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ യുവാവിനെ എം എൽ എ വീണാ ജോർജിന്റെ പരാതിയിൽ പോലീസ് ഉടനെ അറസ്റ്റ് ചെയ്ത നടപടി രേണു സുരേഷ് ചൂണ്ടിക്കാട്ടി. ‘അധികാരം ഉള്ളവർക്കും പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കും മാത്രമേ ഇവിടെ നിയമം ഉള്ളോ എന്നും അവർ ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊന്നും ഇല്ലാഞ്ഞിട്ടും ഇലന്തൂർ സ്വദേശി സൂരജിനെ അറസ്റ്റ് ചെയ്തത് അധികാരം ഉപയോഗിച്ചാണ്.’
‘അതേ പോലെ സംസ്ഥാനത്തു ഇടതു പക്ഷ അനുഭാവികളായ സ്ത്രീകൾ നൽകുന്ന നിസ്സാര കുറ്റങ്ങളുള്ള കേസുകൾക്ക് പോലീസ് സത്വര നടപടി സ്വീകരിക്കുകയാണ്. ദീപ നിശാന്തിനെ വിമര്ശിച്ച പോസ്റ്റിൽ കമന്റ് ചെയ്തതിനാണ് തിരുവനന്തപുരം സ്വദേശി ബിജു നായരെ കൊച്ചിയിൽ വിളിച്ചു വരുത്തി അറസ്റ് ചെയ്തത്. എന്നാൽ യുവ മോർച്ച നേതാവായ ലസിതയെ യാതൊരു പ്രകോപനം ഇല്ലാതിരുന്നിട്ടും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതി വെച്ച് പുലർത്തുന്നതിനാൽ മാത്രമാണ് തരികിട സാബു എന്ന സാബു മോൻ അബ്ദു സമദ് വളരെ അശ്ളീല ചുവയോടെ തന്റെ നാലാം ഭാര്യയാകാൻ ക്ഷണിച്ചത്.’
‘ഇതിനെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രതിഷേധം പ്രകടിപ്പിക്കുകയും , ലസിത പാനൂരിൽ എസ് പി ക്കു പരാതി നൽകുകയും ചെയ്തു. അതിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സാബു ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. അതിനു ശേഷമാണ് താൻ കൊച്ചിയിൽ മറ്റൊരു പരാതി പാർട്ടിയുടെ പേരിൽ നൽകിയതെന്നും ‘രേണു സുരേഷ് പറഞ്ഞു. ഒരേ സംസ്ഥാനത്തിലെ ജനങ്ങൾക്ക് രണ്ടു തരം നീതിയാണ് ഇവിടെ ലഭിക്കുന്നതെന്നും, ഇതെല്ലാം ചൂണ്ടിക്കാട്ടി എത്രയും വേഗം സാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകുന്നത്.
Post Your Comments