India

അതിർത്തി സുരക്ഷയ്ക്കു പുതിയ മാർഗങ്ങളുമായി ഇന്ത്യ

ന്യൂഡൽഹി: അതിർത്തി സുരക്ഷയ്ക്കു പുതിയ മാർഗങ്ങളുമായി ഇന്ത്യ. ത്രിപുരയിൽ ബംഗ്ലദേശുമായുള്ള അതിർത്തി സുരക്ഷയ്ക്കു ലേസർ രശ്മികളും ഉപയോഗിക്കാൻ ബിഎസ്എഫ് പദ്ധതിയിടുന്നു. അതിർത്തിയിൽ കമ്പിവേലികൾ സ്ഥാപിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലാണ് ലേസർ അധിഷ്ഠിത അദൃശ്യ അതിരുകൾ സ്ഥാപിക്കുന്നത്.

തുടർന്ന് കമ്പി വേലികൾ ഉള്ളിടത്തും ലേസർ സ്ഥാപിച്ചേക്കും. നുഴഞ്ഞുകയറ്റം തടയാൻ അസമിലെ രാജ്യാന്തര അതിർത്തിയായ ധൂബ്രിയിലും സമാന സുരക്ഷ ഒരുക്കുന്നതു പരിഗണനയിലുണ്ട്. പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ പാക്കിസ്ഥാനുമായുള്ള അതിർത്തി മേഖലകളിൽ ലേസർ അതിരുകൾ നേരത്തേ സജ്ജമാക്കിയിരുന്നു. നുഴഞ്ഞുകയറ്റം തടയാൻ ഇത് ഏറെ സഹായിച്ചുവെന്നാണു വിലയിരുത്തൽ.

ലേസർ മതിൽ

ലേസർ മതിൽ സ്ഥാപിക്കാൻ ഇസ്രയേൽ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസർ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടൻ സെൻസറുകൾ ഇതു തിരിച്ചറിയുകയും കൺട്രോൾ റൂമിൽ അപായസന്ദേശം നൽകുകയും ചെയ്യും. ലേസർ തടസ്സപ്പെടുത്തുന്ന നീക്കത്തിന്റെ ചിത്രങ്ങൾ ക്യാമറകൾ കൺട്രോൾ റൂമിലെത്തിക്കും. രാത്രിയിലും കടുത്ത മൂടൽമഞ്ഞിലും കൃത്യമായി കാണാവുന്ന ക്യാമറകളാണ് സ്ഥാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button