Kerala

കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ : ആറ് കുടുംബങ്ങള്‍ അകപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. മറിപ്പുഴ, തേന്‍പാറ മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വനത്തോട് ചേര്‍ന്നുള്ള വീടുകളില്‍ വെള്ളം കയറി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. മുറിപ്പുഴ വനമേഖലയില്‍ വൈകീട്ട് ആറോടെയാണ് ആദ്യം ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് തേന്‍പാറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി.

ആനക്കാംപൊയിലില്‍നിന്ന് 30 ഓളം കുടുംബങ്ങളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഉരുള്‍പൊട്ടലില്‍ ആറ് കുടുംബങ്ങള്‍ അകപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. എല്ലാവരെയും രക്ഷപെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ് തുടരുന്നത്. ഇരവിഞ്ഞിപുഴയിലും ചാലിയാര്‍ പുഴയിലും വലിയ തോതില്‍ വെള്ളം കൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button