International

ട്രംപ്-കിം ജോംഗ് ചരിത്ര കൂടിക്കാഴ്ച; യുദ്ധതടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം. യുദ്ധതടവുകാരെ കൈമാറുന്ന കാര്യത്തിലാണ് ഇപ്പോള്‍ ധാരണയായത്. അമേരിക്കയും ഉത്തരകൊറിയയും അടിയന്തരമായി യുദ്ധതടവുകാരെ കൈമാറും. കൂടാതെ കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും തീരുമാനമായി.

Also Read : കിം ജോംഗ് ഉന്നിന് കനത്ത തിരിച്ചടി ; ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

കൊറിയന്‍ ഉപദ്വീപിലെ സമാധാനത്തിനായി രണ്ടു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സൗഹൃദം നിലനിര്‍ത്തുമെന്നും ഇരുവരും തീരുമാനിച്ചു. ആണവനിരായുധീകരണം അന്താരാഷ്ട്ര സംഘം നിരീക്ഷിക്കാനും ധാരണയായി. 1950-53 ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെയത്തിക്കുമെന്നും ഇരുവരും ഉറപ്പ് നല്‍കി.

സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിമ്മുമായി നല്ല രീതിയിലുള്ള ബന്ധം തുടരാനാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ചര്‍ച്ചയില്‍ കിമ്മും പ്രതികരണം അറിയിച്ചു. പഴയ കാര്യങ്ങള്‍ അപ്രസക്തമാണെന്നും ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും കിം വ്യക്തമാക്കി. കഴിഞ്ഞ കാര്യങ്ങള്‍ ഇരുവരും മറന്നുവെന്നും ഇരുവരും അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button