കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ടത് മാതാപിതാക്കൾക്കും ഭാര്യക്കും സഹോദരിക്കുമാണ്. ഇതുവരെ കോട്ടയം ചവിട്ടുവരി ജങ്‌ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു ജോസഫ്. എന്നാൽ ഇന്നതല്ല സ്ഥിതി മകന്റെ മരണശേഷം കുടുംബത്തിനും ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ മരുമകൾ നീനുവിനും തുണയാകേണ്ടത് ജോസഫാണ്.
കെവിന്റെ മരണം നടന്നപ്പോൾ കൂടെയുണ്ടായിരുന്നവരൊക്കെ പതിയെ നീങ്ങി തുടങ്ങി. പ്രതീക്ഷയോടെ വളർത്തിയ മകൻ മരിച്ചതോടെ ജോസഫ് വീണ്ടും തന്റെ തൊഴിൽ ചെയ്യാൻ ആരംഭിച്ചു. പ്രണയത്തിന്റെ പേരിൽ കെവിന്റെ ഭാര്യ നീനുവിന്റെ ബന്ധുക്കൾ മകനെ കൊന്നുകളഞ്ഞിട്ടും നീനുവിനെ നെഞ്ചോട് ചേർത്തുപിടിച്ച ജോസഫ് പലർക്കും മാതൃകയായിരുന്നു.
ഇനി ജോസഫിന് ചില ലക്ഷ്യങ്ങളുണ്ട്. മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. “കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.
ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്‌ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫ് പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു വര്‍ക്‌ഷോപ്പിലേക്കു തിരികെയെത്തിയെ മതിയാകൂ എന്ന് ജോസഫ് പറയുന്നു.
Post Your Comments