Kerala

ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്.

കുട്ടിയെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്ത് വെട്ടേറ്റ സന്ധ്യ ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ സന്ധ്യയുടെ അമ്മയേയും മനോജ് വെട്ടി. ആരാണ് വെട്ടിയതെന്ന് ആദ്യം ഇരുവരും നാട്ടുകാരോട് പറഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരെയും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മനോജാണ് വെട്ടിയതെന്നും അയാൾ വീടിനുള്ളിൽ ഉണ്ടെന്നും ഇവർ പറഞ്ഞത്.

നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ മുറിയിൽ കയറി കതക് പൂട്ടി. ഉടനെ ചേരാനെല്ലൂര്‍ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് വളരെ വൈകിയാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും മനോജ് തൂങ്ങി മരിച്ചിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്.

മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്‌ഴ്‌സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡിലുള്ള വാടക വീട്ടിലാണ് സന്ധ്യയും അമ്മയും മകളും താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button