Latest NewsNewsWomenLife StyleHealth & Fitness

ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഗുളികകള്‍. ഇവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ ഗുണങ്ങളേക്കാള്‍ ദോഷമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെയും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാമെന്നത് സത്യം തന്നെ. എന്നാല്‍ രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇവ കഴിക്കരുത്. മറ്റ് ഏത് രീതിയിലുള്ള മരുന്ന് കഴിക്കുന്നവരും ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് വിദഗ്ധരുടെ നിര്‍ദ്ദേശം തേടണം. മറ്റ് മരുന്നുകളുമായി ചേര്‍ന്ന് പെട്ടന്ന് റിയാക്ഷന്‍ ഉണ്ടാക്കുന്നവയാണ് ഇവ. ഇവയില്‍ ഈസ്ട്രജന്റെ അളവ് കൂടിയിരിക്കുന്നതിനാല്‍ കഴിക്കുന്നയാള്‍ക്ക് വണ്ണം കൂടാന്‍ കാരണമാകും.

അതുപോലെ തന്നയുള്ളതാണ് ഗര്‍ഭധാരണത്തെ ദോഷമായി ബാധിക്കുമെന്ന വസ്തുത. കുഞ്ഞിനായി തയാറെടുക്കുന്നവര്‍ ഗുളികള്‍ തീര്‍ത്തും ഉപേക്ഷിക്കണം. ഇവ നിര്‍ത്തി ആറ് മാസം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ദീര്‍ഘനാള്‍ ഉപയോഗിച്ചാല്‍ അലര്‍ജി പോലുള്ള പാര്‍ശ്വ ഫലങ്ങളും ഉണ്ടാകാം. ഇത്തരം അലര്‍ജികള്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ആര്‍ത്തവ ചക്രത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നുകൂടിയാണ് ഗര്‍ഭ നിരോധന ഗുളികകള്‍. ചിലര്‍ക്ക് ആര്‍ത്തവത്തെ ബാധിക്കുകയില്ല. എന്നിരുന്നാലും ഗുളികള്‍ കഴിച്ച ശേഷം ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. ഗുളികള്‍ ഗര്‍ഭനിരോധനത്തിനുളള എളുപ്പമാര്‍ഗമാണെങ്കിലും പാര്‍ശ്വഫലങ്ങളില്ലാത്ത വഴികള്‍ തിരഞ്ഞെടുക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button