നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ് . പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ വൈകി വിവാഹം കഴിച്ചാൽ ധാരാളം ഗുണങ്ങളുണ്ട് . 30-കളിൽ വിവാഹം കഴിക്കുന്നതിൻറെ പ്രയോജനങ്ങളെക്കുറിച്ചറിയാം.
20-25 വയസ്സിന് ഇടയിലുള്ള പ്രായം നമ്മുടെ ഭാവി നിശ്ചയിക്കാനുള്ളതാണ്. എന്നാൽ ഈ പ്രായത്തിൽ നിങ്ങൾ വിവാഹം കഴിച്ചാൽ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ സ്വപ്നങ്ങളിൽ നിന്ന് വഴിത്തിരിഞ്ഞു പോകും.കൂടാതെ സ്വപ്നങ്ങളിൽ നിന്ന് നിങ്ങള്‍ വ്യതിചലിക്കുകയും ചെയ്യും.
ഈ പ്രായത്തിൽ, ഒരാൾ സ്വന്തം വ്യക്തിത്വത്തെ മനസിലാക്കാൻ ശ്രമിക്കുന്നു. 20 കളുടെ ആദ്യത്തിൽ ആളുകൾ അവരുടെ തെറ്റുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. എന്നാൽ നിങ്ങൾ ഈ സമയത്ത് വിവാഹിതനായാൽ പിന്നെ സ്വയം മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരു അവസരം ലഭിക്കില്ല. അതോടൊപ്പം ഒരു ചെറിയ തെറ്റ് നിങ്ങളെ വീഴ്ചയിലേക്ക് നയിക്കും, നിങ്ങളുടെ ബന്ധം നാശത്തിൽ കലാശിക്കും.
ഈ കാരണത്താൽ എത്രയോ വിവാഹ ബന്ധങ്ങൾ ശിഥിലമായി പോകുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് പക്വതയുള്ള പ്രായത്തില്‍ വിവാഹം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വിവാഹ ജീവിതത്തിന്റെ ഗൗരവം മനസിലാക്കാൻ സാധിക്കാൻ കഴിയാതെവരും.
Post Your Comments