Latest News

ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതിക്ക് അപേക്ഷ

ഐസ്‌വാള്‍: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതിക്ക് അപേക്ഷ. തിങ്കളാഴ്ച മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടനയാണ്  അപേക്ഷ നൽകിയത്. കുമ്മനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും മതനിരപേക്ഷ വിരുദ്ധതയും അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുകയാണെന്ന് അപേക്ഷയില്‍ പ്രിസം പറയുന്നു.

സംസ്ഥാനത്ത് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമ്മനത്തിന്റെ നിയമനം സംശയാസ്പദമാണ്. കുമ്മനം മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ കേരളത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ആയിരുന്നു. അതിനാൽ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച്‌ കുമ്മനം പ്രവര്‍ത്തിക്കുമോ എന്നത് സംശയകരമാണെന്നു പ്രിസം ആരോപിച്ചു. അതേസമയം ഈ മാസം നാല് മുതല്‍ ഒന്‍പത് വരെ കുമ്മനത്തെ ഗവര്‍ണറാക്കിയതിനെതിരെ ഒപ്പ് ശേഖരണം നടന്നിരുന്നു. 53,167 പേരാണ് ഇതില്‍ ഒപ്പിട്ടത്.

Also read : കലക്ടര്‍ അനുപമയുടെ എന്‍ട്രി സംഘര്‍ഷാവസ്ഥ ശാന്തമാക്കിക്കൊണ്ട്, അഭിവാദ്യമര്‍പ്പിച്ച് സമരക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button