Latest NewsKerala

മരട് സ്കൂള്‍ ബസ് അപകടം: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി•രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മരട് സ്കൂള്‍ ബസ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ എത്തിയ വാഹനം പെട്ടെന്ന് വളവ് തിരിയാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. കുളത്തിലേക്ക് വീണ് വാഹനം മുങ്ങുന്നതും പരിസരവാസികള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.

കിഡ്സ്‌ വേള്‍ഡ് ഡേ കെയര്‍ സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കുട്ടികളും ആയയുമാണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ മൂവരും മരിച്ചു. ഡ്രൈവര്‍ അനില്‍ കുമാര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വിദ്യാലക്ഷ്മി, ആദിത്യന്‍, ആയ ലതാ ഉണ്ണി എന്നിവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ കളക്ടര്‍ അടക്കം ആശുപത്രിയിലെത്തി പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

അതേസമയം, അപകടത്തിന് കാരണം അമിതവേഗമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments


Back to top button